ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്വാൻസ് സർവേയിംഗ് കോഴ്സിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡിജിപിഎസ് പ്രവർത്തിപ്പിക്കുന്നതിൽ ആറു മാസത്തെ പ്രവർത്തിപരിചമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ജനുവരി 25ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0479 2452210, 2953150