സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ‘ഒന്നിച്ചൊന്നായ്’ എന്ന പേരില്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവന്‍ ഹാളില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മൗത്ത് പെയിന്റിംഗില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഹോള്‍ഡറായ ജോയല്‍ ബിജുവിനെ ആദരിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, കൗണ്‍സിലര്‍മാരായ രാധ രവീന്ദ്രന്‍, സി.കെ ഹാരിഫ്, നഗരസഭ സെക്രട്ടറി കെ.എം സൈനുദ്ധീന്‍, ഡി.എ.ഡബ്ലു.എഫ് ജില്ലാ ട്രെഷറര്‍ കെ.വി മത്തായി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ നസീറ തുടങ്ങിയവര്‍ സംസാരിച്ചു.
