പതിനാലാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണത്തിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 2024 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സലിം മേമന പദ്ധതി വിശദീകരണം നടത്തി.
യോഗത്തില്‍ വന്യമൃഗശല്യം നേരിടാനുള്ള ഫെന്‍സിംഗ് നിര്‍മ്മിക്കല്‍, ആരോഗ്യ മേഖലിയിലെ പ്രവര്‍ത്തനങ്ങള്‍, ടൂറിസം മേഖലയിലെ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു. വര്‍ക്കിംഗ് ഗ്രൂപ്പ് 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ അസ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പോള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. ദീപ്തി, അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ.പി ഷനോജ് തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.