കൊച്ചി: ആഗസ്റ്റ്  2ന് ജില്ലയിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി രാജ (48) ആണ് മരിച്ചത്. 12 പേർ എലിപ്പനി രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

മുളവുകാട്, മട്ടാഞ്ചേരി, പള്ളുരുത്തി, പറവൂർ, ചൂർണിക്കര, കടുങ്ങല്ലൂർ, കാക്കനാട്, കളമശ്ശേരി , മഴുവന്നൂർ, ഇടപ്പള്ളി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളിൽ നിന്നുമാണ് എലിപ്പനി ലക്ഷണങ്ങളുമായെത്തിയത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി രണ്ടു പേരും ചികിത്സ തേടി. മഴുവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഡങ്കിപ്പനി ലക്ഷണങ്ങളുമായെത്തിയത്.ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ. പി വിഭാഗങ്ങളിൽ പനി ബാധിച്ച് 266  പേർ ചികിത്സ തേടി. ഏഴ് പേരെ

അഡ്മിറ്റ് ചെയ്തു. വയറിളക്കരോഗങ്ങൾ ബാധിച്ച് 64 പേരും ചിക്കൻ പോക്സ് ബാധിച്ച് രണ്ടുപേരും ചികിത്സ തേടി. രണ്ടു പേർ അഡ്മിറ്റായി.