കാക്കനാട്: പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഞായറാഴ്ച ഹാജരായത് 1780 ജീവനക്കാർ. ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ പ്രേത്യേക ഉത്തരവ് പ്രകാരമാണ് ജീവനക്കാർ അവധി ദിവസത്തിലും പ്രവർത്തനത്തിനെത്തിയത്. ഓഫീസ് ജീവനക്കാർ മുതൽ ഡ്രൈവർമാർ വരെ അവധി ദിവസത്തിലും ജോലിക്കെത്തിയിരുന്നു.

ദുരിതബാധിത മേഖലയിലേക്ക് എത്താക്കേണ്ട അവശ്യ സാധനങ്ങളുടെ പാക്കിങ് ആണ് വിവിധ ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടെ സഹകരണത്തോടെ അവധി ദിവസത്തിലും തയ്യാറാക്കിയത്. അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കമ്മ്യൂണിറ്റി ഹാൾ, കലക്ട്രേറ്റ്, കെ.ബി പി.എസ് പ്രസ്സ് എന്നിവിടങ്ങളിലാണ് ജീവനക്കാർ ഹാജറായത്. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ജീവനക്കാർ സജീവമായി സേവനമനുഷ്ടിച്ചു.