പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിലെ ന്യായാധിപന്മാരും ബാർ അസോസിയേഷനിലെ വക്കീലന്മാരും ജീവനക്കാരും ഗുമസ്തരും ചുമടെടുത്തു കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ കലക്ഷൻ സെന്ററിൽ ഞായറാഴ്ച ഗൗൺ അണിയാതെ ന്യായാധിപന്മാരും അഭിഭാഷകരും സന്നദ്ധ സേവകരായി. രാജ്യത്തിനകത്തും പുറത്തും നിന്ന് എത്തുന്ന ടൺകണക്കിന് ഭക്ഷണസാധനങ്ങളും വസ്തങ്ങളും കമ്പിളി പുതപ്പുകളും ക്രമീകരിക്കുന്നതിന് ആഴ്ചകളായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച കോഴിക്കോട് ബാർ അസോസിയേഷനാണ് നേതൃത്വം നൽകിയത്. ജില്ലാ കളക്ടർ യു വി ജോസ് സെന്റർ സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
ജില്ലാ ജഡ്ജ് എം ആർ അനിത ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജ് സി.സുരേഷ് കുമാർ സെക്കന്റ് അഡീഷണൽ ജില്ലാ ജഡ്ജ് ഫോറസ്റ്റ് ട്രൈബ്യൂണൽ പി. സെയ്തലവി മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജ് വഖഫ് ട്രൈബ്യൂണൽ നസീറ നാലാം അഡീഷണൽ ജില്ല ജഡ്ജ് പി.വി.ബാലകൃഷ്ണൻ അഞ്ചാം അഡീഷണൽ ജില്ലാ ജഡ്ജ് കെ.സോമൻ മാറാട് കേസ് സ്പെഷ്യൽ ജഡ്ജ്’ എം.പി. സ്നഹലത മോട്ടോർ ആക്സിഡന്റ് സ്ക്ലെയിംസ് ‘ട്രിബ്യൂണൽ ടി.പ്രഭാത് കുമാർ വിജിലൻസ് ജഡ്ജ് കെ.ജയകുമാർ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കെ. ലില്ലി സബ് ജഡ്ജ്മാരായ എം.പി.ജയരാജ് ജി.രാജേഷ് എ.ജി.സതീഷ് കുമാർ മജിസ്ട്രേട്ടുമാരായ രാജീവ് വാചാര്യ ബിജുവി.ഇ വിനോദ് മുൻസിഫുമാരായ കെ കെ കൃഷ്ണകുമാർ ബി .കരുണാകരൻ കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ 150 അഭിഭാഷകർ വക്കീൽ ഗുമസ്തന്മാർ കോടതി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജുഡിഷ്യൽ ഓഫീസർമാർ മുതൽ സ്വീപ്പർമാർ വരെ സന്നദ്ധ പ്രവർത്തനത്തിൽ ഞായറാഴ്ചത്തെ അവധി ദിനം സക്രിയമാക്കി പങ്കാളികളായി.