എലിപ്പനി പടരുന്ന് സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകളും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ വിതരണും നടത്തുന്നുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീം നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുമായി ചേര്‍ന്ന് തിങ്കളാഴ്ച താഴെപറയുന്ന സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തും. എരഞ്ഞിക്കല്‍, കല്ലായി, കണ്ണാടിക്കല്‍, എരഞ്ഞിപ്പാലം, ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് ഉച്ചക്ക് രണ്ടു മണി മുതല്‍ അഞ്ച് മണി വരെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. അടുത്ത ദിവസങ്ങളില്‍ സ്വകാര്യആശുപത്രികളുമായി ചേര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
