പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ജനുവരി 13ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/9605542061.