സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ നമ്പർ: 0471 2325101, 8281114464. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.

ഇന്ത്യൻ അക്യുപങ്ച്വർ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കോട്ടയ്ക്കൽ (ഫോൺ: 9207488881, 9947900197), സി.വി.എസ് ഹെൽത്ത് സെന്റർ, മഞ്ചേരി (ഫോൺ: 9447926599), ആദിദേവ ഹതയോഗ സെന്റർ, വണ്ടൂർ (ഫോൺ: 8281767519), കൈവല്യ യോഗ അക്കാദമി, അമ്പലത്തറ (ഫോൺ:7012939253), പതഞ്ജലി യോഗ സെന്റർ, മലപ്പുറം (ഫോൺ: 9946345234), സ്‌പ്ലെൻഡിഡ് സ്പോർട്സ് യോഗ ആന്റ് മാർഷ്യൽ ആർട്സ് അക്കാദമി, നരിപ്പറമ്പ് (ഫോൺ: 9526738838, 9562250782) എന്നിവയാണ് മലപ്പുറം ജില്ലയിലെ പഠന കേന്ദ്രങ്ങൾ.