സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാദമികളിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ജില്ലാതല സെലക്ഷൻ ജനുവരി 18ന് മഞ്ചേരി ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ എന്നീ കായിക ഇനങ്ങളിലേക്കാണ് സെലക്ഷൻ. 2023-24 അദ്ധ്യയന വർഷത്തെ 7,8 ക്ലാസ്സുകളിലേക്കും, പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും, അണ്ടർ 14 വുമൺ ഫുട്‌ബോൾ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. 7,8 ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവർക്ക് (നിലവിൽ 6,7 ക്ലാസിൽ പഠിക്കുന്നവർ) സ്‌കൂൾ അക്കാദമിയിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാം. സംസ്ഥാന മത്സരത്തിൽ 1,2,3 സ്ഥാനം നേടിയവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും 9-ാം ക്ലാസിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പ്ലസ്വൺ, കോളേജ് അക്കാദമി എന്നിവയിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവർ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവരായിരിക്കണം. ദേശീയ മത്സരങ്ങളിൽ 1,2,3 സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവർക്ക് സ്‌കൂൾ അക്കാദമിയിലേക്ക് ആൺകുട്ടികൾക്ക് 170 സെ.മീ, പെൺകുട്ടികൾ 163 സെ.മീ പൊക്കവും, പ്ലസ്വൺ/കോളേജ് അക്കാദമിയിലേക്ക് ആൺകുട്ടികൾക്ക് 185 സെ.മീ, പെൺകുട്ടികൾ 170 സെ.മീ പൊക്കവും ഉണ്ടായിരിക്കണം. ജില്ലാതല സെലക്ഷൻ കിട്ടിയവർക്ക് മാത്രമെ സോണൽ സെലക്ഷനിൽ പങ്കെടുക്കുവാൻ സാധിക്കൂ. പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ നൽകിയ സർട്ടിഫിക്കറ്റ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, അതത് കായിക ഇനത്തിൽ മികവ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സെലക്ഷൻ സമയത്ത് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 0483 2734701