സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന വിവിധ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്മെന്റ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ്  എന്നീ പ്രോഗ്രാമുകളിലേക്ക് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമിന്  പ്ലസ് ടു അഥവാ തത്തുല്യവും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് അഥവാ തത്തുല്യവുമാണ് യോഗ്യത. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഒരുമാസവുമാണ് കാലാവധി. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ജനുവരി 31നകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, 8590920920