കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ജനുവരി 14 മുതൽ സംപ്രേഷണം ചെയ്യും. അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം വരെ ഈ പരിപാടി സംപ്രേഷണം ചെയ്യും. 30 മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡുകളായി ദിവസവും രാവിലെ 6.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേഷണം. പുന:സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം ഇതേ സമയം.
നാടകം, ഗസൽ, മൈം, മോണോആക്ട്, ലളിത സംഗീതം, പഞ്ചവാദ്യം, ഉപകരണ സംഗീതം, നൃത്തം തുടങ്ങിയ വിവിധ മത്സര ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംപ്രേഷണത്തിനനുസരിച്ച് കൈറ്റ് വിക്ടേഴ്‌സിന്റെ youtube.com/itsvicters ചാനലിലും ലഭ്യമാകും. victers.kite.kerala.gov.in എന്ന സൈറ്റിലും വിക്ടേഴ്‌സ് ആപ്പിലും പരിപാടി ലഭ്യമാകും.