കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംസ്ഥാന നിയമവകുപ്പ് പോക്‌സോ നിയമത്തെക്കുറിച്ച് നിർമിച്ച ഹ്രസ്വചിത്രം ‘മാറ്റൊലി’ 17ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ facebook.com/ victerseduchannel, youtube.com/ itsvicters എന്നിവയിലും കാണാം. പുനഃസംപ്രേഷണം രാത്രി 9 ന്.
കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു. ഓരോ വിഷയത്തിനും…
മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ 2024 ഫെബ്രുവരി 14 മുതൽ എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര…
കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 300 എപ്പിസോഡുകൾ സംപ്രേഷണം ആരംഭിക്കുന്നു. ജനുവരി 15 തിങ്കൾ മുതൽ എല്ലാ ദിവസവും രാത്രി 8 നാണ്…
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് പ്രോഗ്രാം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം നടത്തും. ഒക്ടോബർ 10 മുതൽ 13 വരെ രാത്രി ഒമ്പതിനാണ് സംപ്രേഷണം.…
അന്താരാഷ്ട്ര സ്‌പേസ് വാരത്തോട് അനുബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.30 ന് പ്രത്യേക അഭിമുഖ പരിപാടി ഉണ്ടായിരിക്കും. നമ്മുടെ പ്രപഞ്ചത്തിന്റെ ഉത്ഭവവും അതിലേക്കുള്ള അന്വേഷണങ്ങൾക്ക് ശാസ്ത്രലോകം നൽകിയ…
കൈറ്റ് വിക്ടേഴ്‌സിൽ ശനിയാഴ്ച മുതൽ രാത്രി 8 മണിക്ക് ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന പരിപാടി തുടങ്ങുന്നു. വിപണിയിൽ ലഭ്യമായ മുൻനിര സോഫ്റ്റ്‌വെയറുകളുടെ അതേ ഉപയോഗം സാധ്യമാക്കുന്ന ആപ്ലിക്കേഷനുകളെയാണ് പരിപാടിയിൽ പ്രതിപാദിക്കുന്നത്. എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ 'കേഡൻ ലൈവ്' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും അനിമേഷൻ…
ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി കൈറ്റ് വിക്ടേഴ്‌സ് ചാനൽ നിർമിച്ച ഭരണഘടനാ അവബോധ പരിപാടി 'വി ദ പീപ്പിൾ' ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ, മൂല്യങ്ങളെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ…
കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ജനുവരി 14 മുതൽ സംപ്രേഷണം ചെയ്യും. അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം വരെ ഈ പരിപാടി സംപ്രേഷണം ചെയ്യും. 30 മിനിറ്റ്…
കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ദന്തസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘു ചിത്രങ്ങളുടെ സംപ്രേഷണം ആരംഭിക്കുന്നു. കൈറ്റ് വിക്ടേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരുവനന്തപുരം വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദന്തസംരക്ഷണത്തിന്റെ ആവശ്യകത, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ദന്തശുചീകരണം നടത്തേണ്ട രീതി…