കൈറ്റ് വിക്ടേഴ്‌സിൽ ശനിയാഴ്ച മുതൽ രാത്രി 8 മണിക്ക് ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന പരിപാടി തുടങ്ങുന്നു. വിപണിയിൽ ലഭ്യമായ മുൻനിര സോഫ്റ്റ്‌വെയറുകളുടെ അതേ ഉപയോഗം സാധ്യമാക്കുന്ന ആപ്ലിക്കേഷനുകളെയാണ് പരിപാടിയിൽ പ്രതിപാദിക്കുന്നത്. എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ‘കേഡൻ ലൈവ്’ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും അനിമേഷൻ പഠനം സാധ്യമാക്കുന്ന ‘കൃത’ സോഫ്റ്റ്‌വെയർ ചൊവ്വ മുതൽ ശനി വരെയും, സെപ്റ്റംബർ 17 ഞായർ ‘വിക്കി മീഡിയ കോമൺസും’ തിങ്കളാഴ്ച ഹാർഡ്‌വെയറുകൾ പരിചയപ്പെടുത്തുന്ന എക്‌സ്‌പെയ്‌സും, 19 മുതൽ ഡി.റ്റി.പി പഠനം സാധ്യമാക്കുന്ന ‘സ്‌ക്രൈബസും’ ആണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 6.30 ന്.