2023-24 അധ്യയന വർഷം സർക്കാർ/എയിഡഡ് എൻജിനിയറിങ് കോളജുകളിലെ ബി.ടെക്/ബി.ആർക്കിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 10ന് തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടക്കും. രാവിലെ 8 മുതൽ 12 വരെ തൃശൂർ എൻജിനിയറിങ് കോളജിൽ രജിസ്റ്റർ ചെയ്യാം. നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളും പുതുതായി സ്പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികളും ട്യൂഷൻ ഫീസ് അടയ്ക്കണം.

ജനറൽ വിഭാഗക്കാർക്ക് 8650 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 1000 രൂപയുമാണ് ട്യൂഷൻ ഫീസ്. സർക്കാർ എയ്ഡഡ്, കേപ്പ്, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, സി.ഇ.ഇ, എസ്.സി.റ്റി എന്നീ സ്ഥാപനങ്ങളിൽ നിന്നും സ്പോട്ട് അഡ്മിഷനു പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എൻ.ഒ.സി ആവശ്യമില്ല. വിശദാംശങ്ങൾ 9400006411. www.dtekerala.gov.in എന്നിവിടങ്ങളിൽ ലഭിക്കും.