റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് പ്രോഗ്രാം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം നടത്തും. ഒക്ടോബർ 10 മുതൽ 13 വരെ രാത്രി ഒമ്പതിനാണ് സംപ്രേഷണം. സംസ്ഥാനത്തെ ആയിരത്തോളം സ്‌കൂളുകളിൽ നിന്നായി തെരഞ്ഞെടുത്ത ടീമുകളാണ് ക്വിസിൽ പങ്കെടുക്കുന്നത്.

രാജ്യത്തെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിന്റെ സെമി ഫൈനലും ഫൈനലുമാണ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്നത്. പ്രോഗ്രാമിന്റെ പുനഃസംപ്രേഷണം ഒക്ടോബർ 11 മുതൽ 14 വരെ രാവിലെ ഒമ്പതിനും വൈകിട്ട് മൂന്നിനും നടക്കും. പരിപാടി www.victers.kite.kerala.gov.in ലും www.youtube.com/itsvicters ലും ലഭ്യമാകും.