സ്‌റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ള മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 15നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9048110031 / 8075553851 വെബ്സൈറ്റ്:
www.srccc.in