ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ജനുവരി 14 ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍വെച്ച് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ സ്വാഗതഭാഷണത്തോടെ തുടങ്ങുന്ന ചടങ്ങില്‍ പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷനാവും. ആന്‍ോ ആന്റണി എംപി മുഖ്യാതിഥിയാവും. എംഎല്‍എമാരായ കെയു ജനീഷ് കുമാര്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എന്നിവര്‍ വിശിഷ്ട സാന്നിധ്യമാവും. റവന്യു (ദേവസ്വം) സെക്രട്ടറി കെ ബിജു പ്രശസ്തിപത്ര പാരായണം നടത്തും. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ് സിരിജഗന്‍, തിരുവിതാകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ്് ഓംബുഡ്സ്മാന്‍ റിട്ട. ജസ്റ്റിസ് പി ആര്‍ രാമന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എംഎസ് ജീവന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിഎസ് പ്രകാശ്, റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം മനോജ്, ശബരിമല എഡിഎം പി വിഷ്ണുരാജ്, പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍പേഴ്സന്‍ പാല്‍ക്കുളങ്ങര കെ. അംബികാദേവി എന്നിവര്‍ സംസാരിക്കും.