മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആൽഫാ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ തൃശൂര്‍, വടക്കേ സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ, ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തി.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്.ഐ ബിനന്‍, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എസ് പ്രേംകുമാര്‍, സെക്രട്ടറി സേതുമാധവന്‍, ആല്‍ഫ തൃശുര്‍ ലിങ്ക് സെന്റര്‍ സെക്രട്ടറി പി മുഹമ്മദ് കുട്ടി, മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതുമോള്‍ ഏബ്രഹാം, ആല്‍ഫ തൃശൂര്‍ ലിങ്ക് സെന്റര്‍ പ്രസിഡന്റ് പി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് തോമസ് തോലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.