സപ്ലൈകോ ബേപ്പൂർ ഡിപ്പോയിലെ ജീവനക്കാർ ബീച്ച് ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി.
ഡിപ്പോ മാനേജർ കെ.കെ.രജനിയുടെ നേതൃത്വത്തിലാണ് രക്ത ദാനം നടത്തിയത്. ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. രക്ത ദാനം സാമൂഹ്യ സേവനമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാണെന്നും മേയർ പറഞ്ഞു.
ഹോസ്പിറ്റൽ ആർ എം ഒ ഡോ.സി ബി ശ്രീജിത്ത് അധ്യക്ഷനായി. ഡിപ്പോ മാനേജർ കെ.കെ രജനി, കുറ്റിച്ചിറ മാവേലി സ്റ്റോർ മാനേജർ സി ശശി തുടങ്ങിയവർ സംസാരിച്ചു.