തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ടാക്സി, പെർമിറ്റുള്ള ഒരു കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ ജനുവരി 25നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ 27നു വൈകിട്ട് നാലിനു സന്നിഹിതരായ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സെക്രട്ടറിയുടെ ക്യാബിനിൽ വച്ച് തുറന്ന് പരിശോധിക്കും. നിബന്ധനകൾ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.