ജില്ലാ കളക്ടറുടെ പൊതുജന പരാതി അദാലത്ത് ജില്ലയിലെ എല്ലാ താലൂക്കുകളുമായി നടത്തി വരുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്കിലെ അദാലത്ത് ജനുവരി 19ന് ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതല്‍ നടത്തും. അദാലത്തില്‍ സര്‍വ്വേ സംബന്ധമായ അപേക്ഷകള്‍ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും ജില്ലാ കളക്ടര്‍ തീര്‍പ്പാക്കുന്നതാണ്. ഇതിനായി പൊതുജനങ്ങള്‍ക്ക് ഇടുക്കി താലൂക്കിലും, താലൂക്കിന് കീഴിലുള്ള വില്ലേജുകളിലും ജനുവരി 19, ഉച്ചകഴിഞ്ഞ് 2 മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം അദാലത്ത് ദിവസം ജില്ലാ കളക്ടര്‍ നേരിട്ട് അപേക്ഷകള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി തീര്‍പ്പാക്കും.