തരിയോട് ഗ്രാമപഞ്ചായത്ത് സൊസൈറ്റി കവലയില്‍ ടി. സിദ്ദിഖ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സൂന നവീന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മനോജ്, ചന്ദ്രന്‍ മടത്തുവയല്‍, വികസന സമിതി പ്രസിഡന്റ് സന്തോഷ് കോരംകുളം തുടങ്ങിയവര്‍ പങ്കെടുത്തു.
