1785 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. പുതുശ്ശേരിക്കടവ് പതിനാറാംമൈൽ ക്രിസ്തുരാജ പാരിഷ് ഹാളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 1785 പേര്‍ക്ക് രേഖകള്‍ നല്‍കി.

698 ആധാര്‍ കാര്‍ഡുകള്‍, 298 റേഷന്‍ കാര്‍ഡുകള്‍, 543ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 198 ബാങ്ക് അക്കൗണ്ടുകൾ, 75 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 780 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 3470 സേവനങ്ങൾ ക്യാമ്പിലൂടെ ഗുണഭോക്‌താക്കൾക്ക് ലഭ്യമായി. വയനാട്
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സമാപന സമ്മേളനം ജില്ലാ കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷനായി. എ.ഡി.എം എൻ.ഐ ഷാജു മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടർ കെ. ദേവകി ക്യാമ്പ് പ്രവർത്തന അവലോകനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ജയരാജൻ സർട്ടിഫിക്കറ്റ്, പുരസ്കാര വിതരണം നടത്തി. ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ഇ. ആർ സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ പള്ളി വികാരി റവ.ഫാദർ പോളിന് ജില്ലാ കളക്ടർ എ.ഗീത മൊമന്റോ നൽകി ആദരിച്ചു. ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ അസ്മ, എം.പി നൗഷാദ്, ജസീല ളംറത്ത്, പി.എ. ജോസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പോൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റഷീന ഐക്കാരൻ, റഷീദ് വാഴയിൽ, രജിത ഷാജി, മുഹമ്മദ് ബഷീർ, ബുഷ്റ വൈശ്യൻ, നിഷാ മോൾ, സതി വിജയൻ, ബിന്ദു ബാബു, കെ.കെ അനീഷ്, സാജിത നൌഷാദ്, യു.എസ് സജി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗണേഷ് കുമാർ, അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.