മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പഞ്ചായത്ത്തല ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് വി.ഇ.ഒ ബിനോയ് അഗസ്റ്റ്യന്‍ ഗുണഭോക്താക്കള്‍ക്ക് ക്ലാസെടുത്തു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ജിസ്‌റ മുനീര്‍, പി.കെ ജോസ്, ഷൈജു പഞ്ഞിത്തോപ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
