പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും പൊഴുതന കുടുംബരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷത വഹിച്ചു. പൊഴുതന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജേഷ് വിഷയാവതരണം നടത്തി. സാന്ത്വന പരിചരണ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത പാലിയേറ്റീവ് രോഗികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തൊഴില്‍ പരിശീലനവും സ്നേഹോപകാര വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി. ഉഷാകുമാരി, ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുബൈദ പരീദ്, ഷാഹിന ഷംസുദ്ദീന്‍, മെമ്പര്‍മാരായ സി. മമ്മി, കെ.കെ ഹനീഫ, എം.എം ജോസ്, നിഖില്‍ വാസു, തുഷാര സുരേഷ്, കെ. ഗീത, കാതിരി നാസര്‍, ജുമൈലത്ത് ഷമീര്‍, പഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ശ്രീജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ. അഭിലാഷ്, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
