വയനാട് ജില്ലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയ ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടികൂടുന്നതിനുളള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടറെയും കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി അനുമോദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആര്‍.ആര്‍.ടി അംഗങ്ങളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അഭിനന്ദിച്ചു.
