സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടുതൽ അറിവ് നേടാൻ താൽപര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (KIED), 3 ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ഷോപ് (റസിഡൻഷ്യൽ) സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 2 മുതൽ 4 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. social media advertisement, markerting automation, search engine optimization  തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം GST ഉൾപ്പെടെ 2950 രൂപ ആണ് ഈ 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് താത്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റായ www.kied.info ൽ ഓൺലൈനായി ജനുവരി 31 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890, 2550322.