സംസ്ഥാന ക്ഷീരസംഗമം 2022- 23 നോട് അനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെ.ഡി.എഫ്.ഡബ്ല്യൂ.എഫ്, കെ.എല്‍.ഡി.ബി. മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഈ അദാലത്തുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണുന്നതിനായി ജില്ലാതലത്തില്‍ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.

ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു കെട്ടിടത്തിനുള്ള അംഗീകാരം, കരസംഘം, ക്ഷീരസംഘം ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥകള്‍, മില്‍മ സംഘങ്ങള്‍, വിതരണക്കാര്‍/ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നല്‍കാം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മേലുവള്ളില്‍ ബില്‍ഡിംഗ്്, കല്ലുപാലം, ഇരുമ്പുപാലം -688011 എന്ന വിലാസത്തിലോ dd-alp.dairy@kerala.gov.in എന്ന ഇ-മെയിലിലോ 9447778668 എന്ന നമ്പരിലോ നല്‍കാം.