മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാന്‍ ജനുവരി 18 ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ -കിളിമാനൂര്‍ ബ്ലോക്കു പഞ്ചായത്തില്‍ വെച്ച് സിറ്റിംഗ് നടത്തുന്നു.
കിളിമാനൂല്‍ ബ്ലോക്കു പ്രദേശത്തെ കരവാരം, കിളിമാനൂര്‍, മടവൂര്‍, നഗരൂര്‍, നാവായിക്കുളം, പളളിക്കല്‍, പഴയകുന്നുമ്മേല്‍, പുളിമാത്ത്’ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് നല്‍കാം.