പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിനും കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ”ബട്ടര്‍ഫ്ളൈ 2023” ന്റെ ഭാഗമായി പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ ഭിന്നശേഷി കലോത്സവവും കുടുംബ സംഗമവും നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മണി പാമ്പനാല്‍, അനില്‍ സി. കുമാര്‍, ജോളി നരിതൂക്കില്‍, ജോമറ്റ്, രാജു തോണിക്കടവ്, ലൗലി ഷാജു, ടി.എ റെജി, കെ.പി സിന്ധു, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, ത്രേസ്യാമ്മ തോമസ്, ഉഷ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.