ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായി ജില്ലാതല പാലിയേറ്റീവ് ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടി വീല്‍ചെയറില്‍ ജീവിതം നയിക്കുന്ന നൂല്‍പ്പുഴ സ്വദേശി കെ. ജിബിന്‍, അമ്പലവയല്‍ സ്വദേശിനി പി. സജ്ന എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വീല്‍ചെയറില്‍ കഴിയുന്ന കലാകാരന്മാരുടെ സംഘടനയായ റെയിന്‍ബോ ബീറ്റ്സിന്റെ ഗാനമേള, സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍, മുണ്ടേരി ഉണര്‍വ് നാടന്‍കലാ പഠനകേന്ദ്രത്തിലെ കലാകാരന്മാരുടെ നാടന്‍പാട്ടും വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും ആരോഗ്യപ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി.
ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രിയാ സേനന്‍, നവകേരള കര്‍മപദ്ധതി-2 ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സേതുലക്ഷ്മി, പാലിയേറ്റീവ് കോ-ഓഡിനേറ്റര്‍ പി. സ്മിത, പാലിയേറ്റീവ് വൊളന്റിയര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി. അസൈനാര്‍, സെക്രട്ടറി എം. വേലായുധന്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികളായ സുനില്‍, വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
