ടെണ്ടർ ക്ഷണിച്ചു 

വനിതാ ശിശു വികസന വകുപ്പ് പന്തലായനി അഡീഷണൽ ഐസിഡിഎസ് അങ്കണവാടി കണ്ടിൻജൻസി (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ് )സാധനങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. സാധനങ്ങൾ വാങ്ങുന്നത്

അങ്കണവാടി ഒന്നിന് 2000/ രൂപ നിരക്കിൽ. സപ്ലൈ ഓർഡർ ലഭിച്ച് 15 ദിവസത്തിനകം സെക്ടർ ഹെഡ് ക്വർട്ടർ അങ്കണവാടികളിലേക്ക് സാധനങ്ങൾ ഇറക്കേണ്ടതാണ്. അടങ്കൽ തുക ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപ.

ടെണ്ടർ ഫോമിന്റെ വില അടങ്കൽ തുകയുടെ 02 ശതമാനം (18% ജി എസ് ടി). ടെണ്ടർ വിതരണം ചെയ്യുന്ന തിയ്യതി ജനുവരി 27 ന് ഉച്ചയ്ക്ക് 12 മണി. അന്നേദിവസം1.30ന് ടെണ്ടർ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ അയക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, പന്തലായനി അഡീഷണൽ ഐസിഡിഎസ്, കൊയിലാണ്ടി പി ഒ. കൂടുതൽ വിവരങ്ങൾക്ക്: 8157807752 ,0496 – 2621190

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് റൂറൽ ശിശു വികസന ഓഫീസിലേക്ക് 2022 -23 വർഷത്തെ അങ്കണവാടി കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 180 അങ്കണവാടികൾക്കാണ് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ സാധനങ്ങൾ അങ്കണവാടികളിൽ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത്. അങ്കണവാടി കണ്ടിൻജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ ഓഫീസിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റെ വില 800+ജിഎസ്ടി. ടെണ്ടർ ഫോറത്തിന്റെ വില്പന ജനുവരി 20 മുതൽ ആരംഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 21 ഉച്ചയ്ക്ക് രണ്ടു മണി. അന്നേദിവസം 3.30 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :0495 2966305

അപേക്ഷ തിയ്യതി നീട്ടി

പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനങ്ങൾക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം  പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 20 വരെ നീട്ടിയതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.bcddkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0495 2377786 ,2377796

അപേക്ഷ ക്ഷണിച്ചു

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് മെയ് 31നു രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുളളത്. കേരളത്തിലെ ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ ഫുൾ ടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിച്ചത്. അപേക്ഷ ഫോറം10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അിറയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0477-2251577

കൂടിക്കാഴ്ച നടത്തുന്നു 

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫ് (വിമുക്തഭടൻ)തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ജനുവരി 20 രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച. പ്രായപരിധി 40 -60. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാർ കാർഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹിൽ ഭട്ട് റോഡിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് :0495 2382314

അപേക്ഷ ക്ഷണിച്ചു. 

കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക്: 0495  2384006

അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയിലെ സ്റ്റീല്‍ ഇന്റസ്ട്രിയല്‍സ് കേരള ലിമിറ്റഡ്, എന്ന സ്ഥാപനത്തിലേക്ക് പ്രൊജക്ട് എഞ്ചിനീയർ (സിവില്‍) തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക് സിവിലും 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം 2022 ജനുവരി ഒന്നിന് 18-41. ഉദ്യോഗാർത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 21ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2376179.
നിയമനം നടത്തുന്നു
ജൽ ജീവൻ മിഷൻ കീഴിൽ കേരള ജല അതോറിറ്റി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച എൻ.എ.ബി.എൽ അക്രഡിറ്റഡ് ജല പരിശോധന ലാബുകളിൽ ക്വാളിറ്റി മാനേജർ,ടെക്നിക്കൽ മാനേജർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദവും ജലപരിശോധന ലാബിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുളളവർക്ക് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം മതി. നാല്പതു വയസ്സു കവിയരുത്. താല്പര്യമുളളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ജനുവരി 18 ന് രാവിലെ 11 മണിക്ക് മലാപ്പറമ്പ് ക്വാളിറ്റി കണ്ട്രോൾ ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2374570
ക്വട്ടേഷൻ ക്ഷണിച്ചു 
വടകര ജില്ലാ ആശുപത്രിയിൽ ഉപയോഗ ശൂന്യമായതും, കാലഹരണപ്പെട്ടതുമായ ഇരുമ്പ്, സ്റ്റീൽ മുതലായ ലോഹ നിർമ്മിത സാധനങ്ങൾ ഉൾപ്പെടെയുളള വസ്തുക്കളും സാമിഗ്രികളും വിൽക്കുന്നതിനുളള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുളള അവസാന തിയ്യതി ജനുവരി 30 രാവിലെ 11.30 മണി. അന്നേദിവസം ഉച്ചക്ക്12 മണിക്ക് പരസ്യലേലം നടക്കും. നിരതദ്രവ്യം1000/-രൂപ. ക്വട്ടേഷൻ/ലേല നടപടികളിൽ പങ്കെടുക്കുന്നതിന് ജിഎസ്‌ ടി രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക്:
0496 2524259.