2022-2023 സംരംഭക വർഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ സംരംഭകരുടെ കൂട്ടായ്മ സംഘടപ്പിച്ചു. പ്രമുഖ വ്യവസായി വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. 2022 നു ശേഷം സംരംഭം ആരംഭിച്ചവർ, പേരാമ്പ്രയിലെ പ്രമുഖ സംരംഭകർ, വിവിധ സംരംഭ വായ്പ സബ്സിഡി സ്വീകരിച്ചവർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തംഗം കെ.കെ പ്രേമൻ, വ്യാപാര സംഘടനാ ഭാരവാഹികളായ ബാബു കൈലാസ്, സന്തോഷ്‌ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ കെ.എം റീന സ്വാഗതവും വ്യവസായ വകുപ്പ് പ്രതിനിധി പ്രേംജിഷ്ണു നന്ദിയും പറഞ്ഞു.