കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ‘പുലർകാലം’പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിവർത്തന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ടാണ് ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി ബിൻഷ,​ ഗ്രാമ പഞ്ചായത്തം​ഗം ജയപ്രകാശ് കായണ്ണ, പി.ടി.എ പ്രസിഡന്റ് സത്യൻ, ഹെഡ്മാസ്റ്റർ കെ.വി.പ്രമോദ് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് റഷീദ് മാസ്റ്റർ പുലർകാല വായനയും കോ-ഓഡിനേറ്റർ അഭിഷ പദ്ധതി വിശദീകരണവും നടത്തി. പ്രിൻസിപ്പൽ ഇ.കെ ഷാമിനി സ്വാഗതവും ഹൈസ്കൂൾ വിഭാഗം കോ-ഓഡിനേറ്റർ ഒ.സി ബൈലിമ നന്ദിയും പറഞ്ഞു.