പതിനാലാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കല്‍പ്പറ്റ ലയന്‍സ് പ്ലാനറ്റ് ഫുട്ബോള്‍ ടര്‍ഫില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ആവര്‍ത്തന സ്വഭാവമുള്ള പദ്ധതികള്‍ക്ക് ഉപരി കാലാനുസൃതമായ നൂതന പദ്ധതികളും ആശയങ്ങളും വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക്, നഗരസഭ സെക്രട്ടറി എന്‍.കെ അലി അഷ്‌കര്‍, നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ അഡ്വ. എ.പി മുസ്തഫ, ജൈന ജോയ്, സരോജിനി ഓടമ്പത്ത്, സി.കെ ശിവരാമന്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ വിനോദ്കുമാര്‍, കൗണ്‍സിലര്‍മാരായ ഡി. രാജന്‍, ടി. മണി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രമോട്ടര്‍മാര്‍, വ്യാപാരി പ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
