പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (മൂന്ന്) 486 പേര്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 14 പേരില്‍ എട്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. റാന്നി പെരുനാട്, പത്തനംതിട്ട നഗരസഭ, കോന്നി, തണ്ണിത്തോട്, നെടുമ്പ്രം എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. നാറാണംമൂഴി, വല്ലന, വെച്ചൂച്ചിറ, കുറ്റപ്പുഴ, കാഞ്ഞീറ്റുകര, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനി ലക്ഷണങ്ങളോടെ ആറ് പേര്‍ ചികിത്സ തേടിയത്. ആറ് പേ ര്‍ക്ക് ചിക്കന്‍പോക്‌സും മൂന്ന് പേര്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചു. പത്തനംതിട്ട നഗരസഭ, വല്ലന എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. വയറിളക്കരോഗങ്ങള്‍ക്ക് 67 പേര്‍ ചികിത്സ തേടി.