കല്ലേരി-ചെട്ടിക്കടവ് റോഡിൽ കി.മീ 0/000 മുതൽ 1/100 വരെയുള്ള ഭാഗത്ത് കൾവെർട്ടുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനാൽ കല്ലേരി മുതൽ കോണാറമ്പ് വരെയുള്ള ഭാഗത്ത് ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു. കല്ലേരിയിൽ നിന്നും കോണാറമ്പ്, പെരിയങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പെരുവയൽ നിന്നും കോണാറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.