ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി (ഡി.എം.ടി), ആറ് മാസത്തെ കോഴ്സായ ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൗൾട്രി ഫാമിംഗ്’ (സി.പി.എഫ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എം.ടിയ്ക്ക് പ്ലസ്ടു വിജയിച്ചവർക്കും സി.പി.എഫിന് എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. ജനുവരി 31വരെ അപേക്ഷിക്കാം. onlineadmission.ignou.ac.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493.