സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമാണ, വിപണന, സർവീസ് മേഖല, ഹോട്ടൽ വ്യവസായ രംഗം, ലോജിസ്റ്റിക് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പ് നൽകുന്ന കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2022-23 എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ്- 0484 2429130, പാലക്കാട് മേഖലാ ഓഫീസ്- 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.