മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ജനുവരി 19 മുതല്‍ 25 വരെ സിറ്റിംഗ് നടത്തും. ജനുവരി 19 ന് മേപ്പാടി, 24 ന് വൈത്തിരി, 25 ന് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ രാവിലെ 11 മുതല്‍ 1 വരെ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ ഇ-മെയില്‍, ഫോണ്‍, തപാല്‍ വഴിയും അറിയിക്കാം. സിറ്റിംഗിന് ശേഷം തൊഴിലുറപ്പ് പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല അവലോകനവും ഫീല്‍ഡ് സന്ദര്‍ശനവും നടത്തും. ഇ-മെയില്‍ ombudsmanwynd@gmail.com. ഫോണ്‍: 9447545307.
![](https://prdlive.kerala.gov.in/wp-content/uploads/2023/01/Ombuds-man-sitting-1--65x65.jpg)