എം.ആര്‍.എസ് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ എം.ആര്‍.എസുകളിലേക്ക് 2023-24 അധ്യയന വര്‍ഷം 5, 6 ക്ലാസുകളിലേക്കുള്ള പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാത്ത, മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 4, 5 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ 12 വരെ പ്രവേശന പരീക്ഷ നടത്തും. പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്ക് പരീക്ഷ ബാധകമല്ല. പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന സ്‌കൂളിന്റെ പേരും മേല്‍വിലാസവും എന്നിവയടങ്ങുന്ന അപേക്ഷയും സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രവും സഹിതം മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലോ, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണം.

ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ് മാനന്തവാടി ഫോണ്‍: 04935 240210.
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മാനന്തവാടി ഫോണ്‍: 9496070376.
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തവിഞ്ഞാല്‍ ഫോണ്‍: 9496070377.
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കാട്ടിക്കുളം ഫോണ്‍: 9496070378.
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കുഞ്ഞോം ഫോണ്‍: 9496070379.
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം ഫോണ്‍: 9496070375.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8547005077.

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ജനുവരി 23 നകം സമര്‍പ്പിക്കണം. ഫോണ്‍: 04923 241766.

കാന്റീൻ : അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള കല്‍പ്പറ്റ ക്ലാസ്-1 റസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തെ നടത്തിപ്പിന് നല്‍കുന്നതിനായി മുന്‍പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് അടക്കാവുന്ന പാട്ടത്തുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി മുദ്രവെച്ച ദര്‍ഘാസ് ജനുവരി 24 ന് രാവിലെ 11 നകം പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കല്‍പ്പറ്റ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 206077.

കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉദ്പ്പാദകരില്‍ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമണ്‍ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകരിക്കുന്ന ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വ്യക്തി/ സ്ഥാപനം ക്വട്ടേഷന്‍ അംഗീകരിക്കുന്ന തീയതി മുതല്‍ 6 മാസക്കാലത്തേക്ക് കണിമണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്വാട്ട് ചെയ്ത നിരക്കില്‍ സപ്ലൈ ചെയ്യാന്‍ ബാധ്യസ്ഥമായിരിക്കും. ക്വട്ടേഷന്‍ ജനുവരി 25 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapottery.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2727010.