പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വയനാട് ഐടിഡിപി ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി ഈ മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. സിവിൽ വർക്കുകൾക്കായുള്ള Detailed Project Report PRICE SOFTWARE-ൽ നിർബന്ധമായും തയ്യാറാക്കണം. ഇവ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30ന് വൈകുന്നേരം 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.