2022-23 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഒഴിവുള്ള സീററുകളിലേക്ക് ഓൺലൈൻ അലോട്ട്‌മെന്റ് ജനുവരി 21 ന് നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജനുവരി 20 ന് www.lbscentre.kerala.gov.in വഴി ഓൺലൈൻ രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും നടത്തണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള പുതിയ NOC രജിസ്‌ട്രേഷൻ സമയത്ത് നിർബന്ധമായും അപ്ലോഡ് ചെയ്യണം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.