ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തില്‍ ഫാഷന്‍ ടെക്‌നോളജി സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം നടത്തുന്നു. ജനുവരി 20 ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡില്‍ എസ്.പി ഓഫീസിന് സമീപമുള്ള സര്‍വ്വകലാശാല കേന്ദ്രത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pondiuni.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇന്‍സ്ട്രക്ടര്‍ നിയമനം

മാനന്തവാടി എന്‍ജിനിയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സട്രക്ടര്‍ ഗ്രേഡ് കക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/ എന്‍ജിനിയറിംഗ്. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 30 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 257320.

ട്യൂഷന്‍ ടീച്ചര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ പളളിയറ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ ട്യൂഷന്‍ ടീച്ചറെ താല്‍ക്കാലികമായി നിയമിക്കുന്നു. അപേക്ഷകര്‍ കൊമേഴ്‌സില്‍ ബി.എഡ് പാസ്സായാവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരും പരിചയസമ്പന്നരുമായിരിക്കണം. ബി.എഡ് യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുളളവരേയും പരിഗണിക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെയും രാത്രിയിലും 6 മുതല്‍ 8 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയത്തുമായിരിക്കും ജോലി സമയം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ജനുവരി 27 ന് ഉച്ചയ്ക്ക് 2.30 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 286900.