പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹി കേന്ദ്രത്തില്‍ ഫാഷന്‍ ടെക്‌നോളജി സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഫാഷന്‍ സ്റ്റഡീസ് അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32,800 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാളെ (ജനുവരി 20) രാവിലെ 10.30ന് മാഹി സെമിത്തേരി റോഡില്‍ എസ്.പി ഓഫീസിന് സമീപമുള്ള സര്‍വകലാശാല കേന്ദ്രത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണമെന്ന് സ്ഥാപനമേധാവി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: www.pondiuni.edu.in.