ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പി.ജി.ഡി.സി.എ യോഗ്യത-ഡിഗ്രി, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ യോഗ്യത-എസ് എസ് എല്‍ സി, ഡിസിഎ യോഗ്യത-പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് യോഗ്യത-എസ് എസ് എല്‍ സി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യോഗ്യത-പ്ലസ് ടു, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് യോഗ്യത-ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡഡ്് സിസ്റ്റം ഡിസൈന്‍ യോഗ്യത-എം ടെക്, ബി ടെക്, എം.എസ്.സി എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ(ജനറല്‍), 100 രൂപ (എസ് സി, എസ് ടി) ഡി.ഡി സഹിതം ജനുവരി 23 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0492 3241766 8547005029, 9495069307, 9447711279