കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.ജി) യുടെയും ഓംബുഡ്സ്മാന്‍ എല്‍. സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. എട്ടു പഞ്ചായത്തുകളില്‍ നിന്നായി നാല് പരാതികളാണ് ലഭിച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയുമാണ് ഓംബുഡ്‌സ്മാന്‍ പരിഗണിച്ചത്.
പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നിശ്ചിത ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലുറപ്പ് മേറ്റുമാര്‍ ഓംബുഡ്‌സ്മാനോട് ആവശ്യപ്പെട്ടു
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരും പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കളുമാണ് സിറ്റിങ്ങില്‍ പങ്കെടുത്തത്.