ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ നിർവഹിച്ചു. പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എ.അൽവേഡിന അധ്യക്ഷത വഹിച്ചു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും കാരോട് വടൂർക്കോണത്തെ പകൽവീട് കെട്ടിടത്തിലുമാണ് പരിശീലനം നടത്തുന്നത്. ആഴ്ചയിൽ അഞ്ച് ദിവസമാണ് ക്ലാസ്. പരിശീലകർക്കായി സൗജന്യ യോഗ മാറ്റും ചടങ്ങിൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മറ്റു പഞ്ചായത്തുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും.