സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നടന്ന സ്പെക്‌ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന മേള നഗരസഭാ ചെയർമാൻ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ജില്ലയിലെ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തീകരിച്ച ഉദ്യോഗാർത്ഥികൾക്കായാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. 63 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു.
യോഗത്തിൽ വാർഡ് കൗൺസിലർ നെഷീദ സലാം അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് കെ.പി. ശിവശങ്കരൻ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് പി.സനൽകുമാർ, ഐ.ടി.ഐ പ്രിൻസിപ്പൽ പി.കെ. രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.